കർഷകരുടെ കൂട്ടക്കുരുതി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

0
63

ഉത്തർപ്രദേശ് ലിംഖാപൂരിൽ കേന്ദ്ര മന്ത്രിയുടെ മകൻ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ വിഷയത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യു പി യിലെ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷകരായ ശിവകുമാർ ത്രിപാഠിയും സി എസ്‌ പാണ്ഡയും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണയ്‌ക്ക്‌ കത്ത് നൽകി. സംഭവത്തിൽ കേന്ദ്ര–-സംസ്ഥാന സർക്കാരിനും സംസ്ഥാനപൊലീസിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ട്‌. നിഷ്‌പക്ഷമായ അന്വേഷണത്തിന്‌ മാത്രമേ വസ്‌തുതകൾ പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും,ത്ത്‌ പൊതുതാൽപ്പര്യഹർജിയായി പരിഗണിക്കണമെന്നും അഭിഭാഷകർ പറഞ്ഞു.