Wednesday
17 December 2025
26.8 C
Kerala
HomeIndiaവാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പണി മുടക്കി

വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പണി മുടക്കി

സോഷ്യല്‍ മീഡിയകളായ വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്.

വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്‌ഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിക്കില്ല.

ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങിലും വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് മുന്‍പും ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒരുമിച്ച്‌ പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. എന്നാല്‍ അല്‍പ സമയത്തിന് ശേഷം തിരികെയെത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments