ജനകീയ ഹോട്ടലിനെ തകർക്കാൻ മനോരമയുടെ നീക്കം, പൊങ്കാലയിട്ട് ജനങ്ങൾ

0
149

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജനകീയ സംരംഭമാണ് ജനകീയ ഹോട്ടൽ. 20 രൂപയ്ക്ക് ഊണ് നൽകുന്ന ഈ സംരംഭം സാധാരണക്കാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കഴുത്തറപ്പൻ ഹോട്ടലുകൾക്ക് ജനകീയ ഹോട്ടൽ തിരിച്ചടിയായി തുടങ്ങിയതോടെ സംരംഭത്തിനെതിരെ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് മനോരമ.

ജനകീയ ഹോട്ടലിലെ ഊണിന് കറിയില്ല എന്ന വാർത്ത പക്ഷെ ഏറ്റില്ല. നിത്യം ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഉൾപ്പടെ വാർത്തയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. സാമ്പത്തികമായി ജീവിതം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർക്ക് ജനകീയ ഹോട്ടൽ നൽകുന്ന ആശ്വാസം ചെറുതല്ല എന്നും അതിൽ മണ്ണ് വാരി ഇടരുത് എന്നും ജനങ്ങൾ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടലുകള്‍. വാർത്തയുടെ ഫേസ്ബുക് കമന്റ് ബോക്‌സിൽ നിറയെ മനോരമയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധമാണ്.