തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറായിരുന്ന എംബി രശ്മി സിപിഎമ്മിലേയ്ക്ക്

0
108

തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറായിരുന്ന എംബി രശ്മി സിപിഎമ്മിലേയ്ക്ക്. മഹിളാ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും ജനശ്രീ മിഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

ജെഎസ്എസ് പ്രതിനിധിയായി കമലേശ്വരം വാർഡിൽ നിന്നാണ് എംബി രശ്മി 2010 ൽ വിജയിച്ചത്. ആ കൗൺസിലിലെ ജെഎസ്എസിന്റെ ഏക കൗൺസിലറായിരുന്നു രശ്മി. 2015 ലെ തെരഞ്ഞെടുപ്പിൽ അതേ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച രശ്മി പരാജയപ്പെട്ടു.