കള്ളപ്പണം വെളുപ്പിക്കുന്ന കമ്പനികളിൽ മാമൻ മാപ്പിളയുടെ കുടുംബവും, മനോരമ അറിയുന്നുണ്ടോ ?

0
94

കള്ളപ്പണം വെളുപ്പിക്കുന്ന കമ്പനികളുടെ ലിസ്റ്റ് പുറത്ത് വന്നതോടെ ഞെട്ടലിലാണ് മലയാളികൾ. മനോരമ ദിനപത്രത്തിന്റെ സ്ഥാപകനായ മാമൻ മാപ്പിളയുടെ കുടുംബത്തിന്റെ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്ന കമ്പനികളുടെ പട്ടികയിൽ. ഓഫ്‌ഷോർ ലീക്സിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അരുൺ മാമൻ, രാഹുൽ മാമൻ, കണ്ടതിൽ മാമൻ എന്നിവരുടെ പേരുകളാണ് വെബ്സൈറ്റിൽ വ്യക്തമായത്. കള്ളപ്പണം വെളുപ്പിക്കുന്നവരുടെ പട്ടികയിൽ മനോരമയുടെ സ്ഥാപക കുടുംബവും ഉൾപ്പെട്ടതോടെ മനോരമ മാനേജ്മെന്റും സംശയത്തിന്റെ മുനയിലായി. ഡാറ്റാബേസ് വിവരങ്ങൾ അനുസരിച്ച് രാഹുൽ മാമൻ, അരുൺ മാമൻ, കണ്ടത്തിൽ മാമൻ എന്നിവർ കള്ളപ്പണം വെളുപ്പിച്ചതായി വ്യക്തമാണ്