ഉത്ര വധക്കേസ്; വിധി ഈ മാസം 11 ന്

0
176

കൊല്ലം ഉത്ര കൊലപാതക കേസിലെ വിധി ഈ മാസം 11 ന്. കൊല്ലം ആറാം അഡീഷണൽ സെഷൻ കോടതിയാണ്‌ വിധിപറയുക. 2020 മെയ്‌ ഏഴിനാണ്‌ ഉത്രയെ സ്വന്തംവീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ്‌ കടിച്ചു മരിച്ചനിലയിൽ കണ്ടത്‌. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നര വര്ഷം പൂർത്തിയാകുന്നതിന് മുൻപേ കേസിന്റെ വിധി വരുന്നത് ശ്രദ്ധേയമാണ്. പരമാവധി ശിക്ഷ സൂരജിന് വാങ്ങി നൽകാനാണ് പഴുതടച്ച അന്വേഷണം നടത്തി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

ഉത്രയെ അണലിയെയും മൂർഖനെയും കൊണ്ട്‌ കടിപ്പിച്ചെന്ന്‌ കേസിലെ മുഖ്യപ്രതി സൂരജ്‌ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കാനായി അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തിയിരുന്നു. രണ്ടുതവണയാണ്‌ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചത്‌. പാമ്പുപിടുത്തക്കാരൻ ചാവർക്കാവ്‌ സുരേഷ് ആണ്‌ സൂരജിന്‌ പാമ്പിനെ നൽകിയത്‌. ഉത്രയെ രണ്ട്‌ തവണ പാമ്പ്‌ കടിച്ചപ്പോഴൂം സൂരജ്‌ മാത്രമാണ്‌ മുറിയിൽ ഒപ്പമുണ്ടായിരുന്നത്‌. ഏറം വെള്ളാശ്ശേരിയിൽ വിജയസേനന്റെയും മണിമേഖലയുടെയും മകളാണ്‌ ഉത്ര.

കേസിൽ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. സൂരജിന്റെ അച്‌ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും കേസിൽ പ്രതികളാണ്‌. തെളിവ്‌ നശിപ്പിക്കൽ , ഗാർഹിക പീഡനം എനനിവയാണ്‌ ഇവർശക്കതിരെയുള്ള കുറ്റങ്ങൾ