തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു

0
117

തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കൽ സ്വദേശിയായി 62 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒന്നിനാണു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പരണിയം പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ തിരുപുറം പഞ്ചായത്തിന്റെ സഹായത്തോടെ മണ്ണക്കല്ലിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

പ്രദേശത്ത് സ്‌പ്രേയിങ് കൊതുക് ഉറവിട നശീകരണം, ഫീവർ സർവേ തുടങ്ങിയവയും നടത്തി. പ്രദേശവാസികൾക്കു കൊതുകു വലകളും വിതരണം ചെയ്തു.