Friday
9 January 2026
30.8 C
Kerala
HomeKeralaചോര കുടിക്കുന്ന ബിജെപി ഭരണത്തെ മാത്രമല്ല വിചാരണ ചെയ്യേണ്ടത്,മാപ്പർഹിക്കാത്ത മാധ്യമ നിശബ്ദതയെ കൂടിയാണ് ; എ...

ചോര കുടിക്കുന്ന ബിജെപി ഭരണത്തെ മാത്രമല്ല വിചാരണ ചെയ്യേണ്ടത്,മാപ്പർഹിക്കാത്ത മാധ്യമ നിശബ്ദതയെ കൂടിയാണ് ; എ എ റഹിം

ചോര കുടിക്കുന്ന ബിജെപി ഭരണത്തെ മാത്രമല്ല, മാപ്പർഹിക്കാത്ത മാധ്യമ നിശബ്‌ദ‌തയെ കൂടിയാണ് വിചാരണ ചെയ്യേണ്ടതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. യുപി ലഖീംപുരിലെ കർഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ മലയാള പത്രങ്ങളുടെ വാർത്തകളെ ചൂണ്ടിയായിരുന്നു റഹീമിന്റെ പ്രതികരണം. കർഷകവേട്ടയിൽ മറ്റ്‌ പത്രങ്ങൾ സംഘർഷം എന്നെഴുതി ലഘൂകരിക്കാൻ ശ്രമിച്ചപ്പോൾ “കേന്ദ്രമന്ത്രിയുടെ മകൻ കാർ കയറ്റി കൊന്നു’ എന്ന ദേശാഭിമാനി വാർത്ത നിലപാടുകൾ പറയാൻ ധൈര്യപ്പെടുന്നതിനെ സൂചിപ്പിക്കുന്നതായും റഹീം പറഞ്ഞു.

ബിജെപി ഭരണത്തിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ച്‌ പറയാൻ മാധ്യമങ്ങൾക്ക്‌ പേടിയാണെന്നും റഹീം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. സ്വാഭാവിക മരണമല്ല, ഏകപക്ഷീയമായ കൂട്ടക്കൊലകളാണ് രാജ്യത്ത് നടക്കുന്നത്. അത് പറയാനുള്ള നട്ടെല്ലുറപ്പു മാധ്യമങ്ങൾക്കില്ല. അങ്ങനെ പറയാനുള്ള ശക്‌തി അവരുടെ നാക്കിനുമില്ല. കഠിനമായ രാഷ്ട്രീയം പറയാൻ കെൽപ്പില്ലാതായെന്നും റഹീം കുറ്റപ്പെടുത്തി.

RELATED ARTICLES

Most Popular

Recent Comments