പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും : പി എ മുഹമ്മദ് റിയാസ്

0
67

പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസ് ബുക്കിംഗിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തിനും, താമസസൗകര്യങ്ങൾക്കുമായി എല്ലാ റെസ്റ്റ് ഹൗസുകളും ജനങ്ങൾക്ക് കൂടി ഉപയോഗിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 154 റെസ്റ്റ് ഹൗസുകളും നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി റെസ്റ്റ് ഹൗസുകൾ ക്ലീൻ ക്യാമ്പസുകളാക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.