ഒക്‌ടോ. 2 മുതൽ 31 വരെ ലഹരിവിരുദ്ധ ബോധവത്കരണം

0
47

ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം (ഒക്‌ടോബർ 2) രാവിലെ 10ന് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്‌സൈസും വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ നിർവഹിച്ചു.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

അംഗീകൃത റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടുകൂടി സൈക്കിൾറാലി, ക്വിസ് മൽസരം, ഓൺലൈൻ ബോധവൽക്കണ ക്ലാസ് എന്നീ പരിപാടികൾ നടത്തും. ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെയും ജില്ലാ വിമുക്തി മാനേജരുടെയും നേതൃത്വത്തിൽ ഒക്‌ടോബർ 2 മുതൽ 31 വരെയുള്ള കാലയളവിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.