അനധികൃത സ്വത്ത് സമ്പാദനം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

0
112

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അന്വേഷണം. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം. തെളിവ് ശേഖരിക്കാൻ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്.

കെ. കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ടും കണ്ണൂർ ഡി.സി.സി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ടും സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് പ്രശാന്ത് ബാബു ആരോപിച്ചത്.

പ്രശാന്ത് ബാബു തന്നെ വിജിലൻസിന് പരാതിയും നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്.