പദവികളിൽ നിന്ന് രമേശ് ചെന്നിത്തല രാജിവച്ചു

0
72

കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളുടെ പ്രധാന പദവികളിൽ നിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചു. പാർട്ടി ചാനലായ ജയ്ഹിന്ദ്, മുഖപത്രമായ വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, കെ കരുണാകരൻ ഫൗണ്ടേഷൻ എന്നിവയിലെ പദവികളിൽ നിന്നാണ് രമേശ് ചെന്നിത്തല രാജിവച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 24-ാം തീയതിയാണ് രാജിസമർപ്പിച്ചത്. കെപിസിസി അദ്ധ്യക്ഷനാണ് ഈ പദവികൾ വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ വാദം. അതേസമയം, ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.