നിഥിനയുടെ കൊലപാതകം : പിന്നിൽ പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി

0
78

പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയായ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. സ്വയം കൈഞരമ്പ് മുറിച്ച് പെൺകുട്ടിയെ ഭയപ്പെടുത്താനാണ് ആയുധം കൊണ്ടുവന്നത്. പെൺകുട്ടിയുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ കാണിച്ച അകൽച്ചയാണ് വൈരാഗ്യത്തിന് കാരണമെന്നും പ്രതി അഭിഷേക് പൊലീസിന് മൊഴി നൽകി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

സെന്റ് തോമസ് കോളേജ് വിദ്യാർഥി അഭിഷേക് സഹപാഠി നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്പി ഡി. ശിൽപ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാവിലെ കാമ്പസിനുള്ളിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. യുവാവ് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടു. ഇതോടെ ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും കോളേജിലെ സുരക്ഷാ ജീവനക്കാരനായ ജോസ് പറഞ്ഞു.