ഹൃദയാഘാതം വന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാകിസ്ഥാന്‍ ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖ്

0
68

ഹൃദയാഘാതം വന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാകിസ്ഥാന്‍ ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖ്. പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് തന്റെ യുട്യൂബ് ചാനലില്‍ ഇന്‍സമാം വ്യക്തമാക്കിയത്. ദിവസേനയുള്ള പരിശോധനയ്ക്ക് ആശുപത്രിയില്‍ പോയതാണെന്നാണ് മുന്‍ ക്യാപ്റ്റന്റെ വിശദീകരണം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്തിയിലുണ്ടായിരുന്നു.