മ​​ദീ​​ന​​യിലുണ്ടായ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ നാ​​ലു​ പേ​​ര്‍ക്ക് ദാരുണാന്ത്യം

0
64

മ​​ദീ​​ന: മ​​ദീ​​ന​​യിലുണ്ടായ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ നാ​​ലു​ പേ​​ര്‍ക്ക് ദാരുണാന്ത്യം . അപകടത്തില്‍ അ​​ഞ്ചു പേ​​ര്‍​​ക്ക്​ പ​​രി​​ക്കേ​​റ്റു. അ​​മി​​ത​​വേ​​ഗ​​ത്തി​​ല്‍ പാഞ്ഞെത്തിയ മി​​നി ട്ര​​ക്ക്​ ന​​ഗ​​ര​​ത്തി​​ലെ സി​​ഗ്​​​ന​​ലി​​ന​​ടു​​ത്ത്​ നി​​ര്‍​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണ്​ നാ​​ലു​ പേ​​രും ത​​ല്‍​​ക്ഷ​​ണം മ​​രി​​ച്ച​​ത്.

അതെ സമയം മ​​രി​​ച്ച​​വ​​രും പ​​രി​​ക്കേ​​റ്റ​​വ​​രും ആ​​രാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. ചൊ​​വ്വാ​​ഴ്​​​ച ഉ​​ച്ച​​ക്ക്​ അ​​ലി ബി​​ന്‍ അ​​ബീ​​ത്വാ​​ലി​​ബ്​ റോ​​ഡും കി​​ങ്​ അ​​ബ്​​​ദു​​ല്ല റോ​​ഡും കൂ​​ടി​​ച്ചേ​​രു​​ന്ന ഭാ​​ഗ​​ത്തെ ജ​​ങ്​​​ഷ​​നി​​ലാ​​യി​​രു​​ന്നു​ അ​​പ​​ക​​ടം.സി​​ഗ്​​​ന​​ലി​​ന്​ സമീപം നി​​ര്‍​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​ണ്​ ട്ര​​ക്ക്​ ഇ​​ടി​​ച്ച​​ത്. ഉടന്‍ സംഭവ സ്ഥലത്ത് ആ​​റ്​ യൂ​​നി​​റ്റ്​ ആം​​ബു​​ല​​ന്‍​​സു​​ക​​ള്‍ എ​​ത്തി​​യ​​താ​​യി മ​​ദീ​​ന റെ​​ഡ്​​​ക്ര​​സ​​ന്‍​​റ്​ വ​​ക്താ​​വ്​ ഖാ​​ലി​​ദ്​ അ​​ല്‍​​സ​​ഹ്​​​ലി പ​​റ​​ഞ്ഞു.