പ്ലസ് വൺ പരീക്ഷക്കായി സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾക്കിടയിലേക്ക് ജീപ്പ് പാഞ്ഞ് കയറി

0
52

പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങമ്മല ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്ലസ് വൺ പരീക്ഷക്കെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ജീപ്പ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി പരിക്കു പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് പാലോട് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9.00 മണിയോടുകൂടി നടന്ന അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, ഇതിൽ രണ്ടു പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

അപകടമുണ്ടാക്കിയ ജീപ്പും, ഓടിച്ചിരുന്ന മുതിയാൻ കുഴി സ്വദേശിയായ നജ്മൽ ഷാൻ എന്നയാളെയും പോലിസ് കസ്റ്റഡിയിലെടുത്തു. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. സ്കൂൾ പരിസരങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹന പരിശോധന കർശനമാക്കുമെന്ന് പാലോട് പോലീസ് ഇൻസ്‌പെക്ടർ സി.കെ മനോജ് അറിയിച്ചു.