പോത്തൻകോട്‌ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം: ഭര്‍തൃസഹോദരൻ പിടിയിൽ

0
64

തിരുവനന്തപുരം പോത്തൻകോട്‌ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട് പണിമൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭർത്താവിന്റെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പ്രതി സുബിൻ ലാലിനെ പോത്തൻകോട് പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

കാവുവിളയിൽ തയ്യൽ കടയിലെ ജീവനക്കാരിയായ യുവതി കടയിൽ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. 12 മണിയോടെ കാറിൽ കടയിലെത്തിയ സുബിൻ ലാൽ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു.

തുടർന്ന്‌ പുറത്തേക്ക്‌ ഇറങ്ങിയോടിയ യുവതിയുടെ പിന്നാലെ ഓടി ഇയാൾ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദ.