കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടവേ അർദ്ധനഗ്നയായ യുവതി ബാൽക്കണിയിൽ നിന്നും താഴേക്കു വീണു

0
64

തായ്‌വാൻ: കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടവേ കാമുകി ബാൽക്കണിയിൽ നിന്നും താഴേക്കു വീണു. അർദ്ധനഗ്നയായ യുവതി കാറിന്റെ മുകളിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സെപ്റ്റംബർ അഞ്ചിന് തായ്‌വാനിലെ തായ്‌പേയിൽ ആണ് സംഭവം. അജ്ഞാതയായ ചുവന്ന നിറത്തിൽ മുടിയുള്ള സ്ത്രീ കാമുകനുമായി ബാൽക്കണിയിൽ വെച്ച്‌ സ്വകാര്യ നിമിഷം ആസ്വദിക്കുന്നതിനിടയിലായിരുന്നു അപകടം.

ഒരു ഷർട്ടും അടിവസ്ത്രവും മാത്രമായിരുന്നു യുവതി ധരിച്ചിരുന്നത്. ഷോർട്ട്സ് കാലിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. ഭാഗ്യവശാൽ വലിയ പരിക്കുകളൊന്നുമില്ലാതെ യുവതി രക്ഷപെട്ടു. ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കറുത്ത സെഡാന്റെ മുകളിലേക്ക് ആണ് യുവതി വീണത്. യുവതി വീഴുന്നതും കാറിന്റെ മേൽക്കൂര തകരുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

യുവതി താഴേക്ക് പതിച്ചപ്പോൾ, ബാൽക്കണിയിൽ ആയിരുന്ന കാമുകൻ ഉടൻ തന്നെ താഴേക്ക് ഓടിയെത്തി. കാറിന്റെ മേൽക്കൂരയിൽ നിന്ന് യുവതിയെ കാമുകൻ തന്നെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടുപോയത്. യുവതിയുടെ മുതുകിനു മാത്രമാണ് സാരമായ പരിക്കേറ്റത്. സുഖം പ്രാപിക്കാൻ ഏതാനും ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടി വരുമെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

.