സാധാരണക്കാർക്ക് ഇരുട്ടടിയായി; പെട്രോളിനും ഡീസലിനും വില കുതിക്കുന്നു

0
88

ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 22 പൈസ കൂട്ടി. ഡീസൽ ലിറ്ററിന് 26 പൈസയും വർധിപ്പിച്ചു. ഡീസലിന് തുടർച്ചയായ നാലാം ദിവസമാണ് വില കൂട്ടുന്നത്.

72 ദിവസത്തിന് ശേഷമാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 103 രൂപ 70 പൈസയായി. ഡീസൽ വില 96 രൂപ 48 പൈസയാണ്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101 രൂപ 70 പൈസയായി ഉയർന്നു. ഡീസൽ വില  94 രൂപ 82 പൈസയാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 101 രൂപ 92 പൈസ, 94 രൂപ 82 പൈസ എന്നിങ്ങനെയാണ്.