മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ജലസംഭരണിയിലെ രണ്ട് ഷട്ടറുകൾ തുറന്നു. മലയോര മേഖലകളിലെ വനാന്തരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും നിർത്താതെപെയ്ത ശക്തമായ മഴയിൽ ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്നാണ് ജലനിരപ്പ് ഉയർന്നത്.
മഴ കനക്കുകയാണെങ്കിൽ ഷട്ടറുകൾ കൂടുതൽ തുറക്കും. പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിരിക്കുകയാണ്. ഇതിനാൽ ഡാമിന്റെ നാലു ഷട്ടറുകളും ചൊവ്വാഴ്ച രാവിലെ ആറിന് 20 സെന്റീമീറ്റർ ഉയർത്തും. ഡാമിന്റെ സമീപത്തും കരമനയാറിന്റെ കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.