വി എം സുധീരൻ എഐസിസി അംഗത്വവും രാജിവച്ചു

0
93

കോൺഗ്രസിനെ വീണ്ടും സമ്മർദത്തിലാക്കി മുൻ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരൻ എഐസിസി അംഗത്വവും രാജിവച്ചു. കഴിഞ്ഞദിവസം കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽനിന്നും സുധീരൻ രാജിവച്ചിരുന്നു. രാജി അറിയിച്ചുകൊണ്ടുള്ള കോൺഗ്രസ്‌ അധ്യക്ഷ കത്ത്‌ സോണിയ ഗാന്ധിക്ക്‌ കൈമാറി.

കെപിസിസിയിലെ തർക്കങ്ങളിൽ നേതൃത്വം ഇടപെട്ടില്ല എന്നാണ്‌ ആക്ഷേപം. സുധീരനെ അനുനയിപ്പിക്കാൻ കേരളത്തിന്റെ ചുമതലയുള്ള താരീഖ്‌ അൻവറിനെ ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ടും സുധീരന് അതൃപ്‌തിയുണ്ടായിരുന്നു.