മണിമലയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു

0
43

നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ൽ കാ​ർ ഇ​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ മ​ണി​മ​ല ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ഴൂ​ർ ഇ​ള​ങ്ങോ​യി സ്വ​ദേ​ശി​ക​ളാ​യ രേ​ഷ്മ(30), ഷാ​രോ​ൺ (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ചാ​രു​വേ​ലി​ൽ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. ഉ​റ​ങ്ങി​പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. റോ​ഡി​ന്‍റെ എ​തി​ർ ദി​ശ​യി​ൽ പാ​ർ​ക്ക് ചെ​യ്ത ടി​പ്പ​റി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്.