നാദാപുരത്ത്‌ ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

0
109

നാദാപുരത്ത്​ ഇരട്ടക്കുട്ടികളുമായി​ അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു. പേരോടാണ്​ സംഭവം. മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ്​ റൗഫിൻ എന്നിവരാണ്​ മരിച്ചത്​. അമ്മ സുബിനയെ കിണറ്റിൽനിന്ന്​ രക്ഷപ്പെടുത്തി. പേരോട്​ മഞ്ഞാ​മ്പ്രത്ത്​ റഫീഖിന്‍റെ ഭാര്യയാണ്​ സുബിന. ഞായറാഴ്‌ച രാത്രിയിലാണ്​ സംഭവം. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.