കോടികളുടെ പുരാവസ്തു തട്ടിപ്പ്: പ്രതി മോന്‍സന്‍ മാവുങ്കലും കെ. സുധാകരനും അടുപ്പക്കാർ

0
47

പുരാവസ്തു വില്പനയുടെ മറവിൽ ശതകോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയുയത്തിനു അറസ്റ്റിലായ കൊച്ചി സ്വദേശി മോന്‍സന്‍ മാവുങ്കൽ കെപിസിസി പ്രസിഡിന്റ് കെ സുധാകരന്റെ ഏറ്റവും അടുത്ത വിശ്വസ്തൻ. ഇ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തടക്കം മോന്‍സൻ കെ സുധാകരനുമായി സ്വന്തം വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോസ്‌മെറ്റോളജിസ്റ്റ് എന്നുപറഞ്ഞ് കെ സുധാകരനെ മോന്‍സന്‍ ചികിൽസിച്ചിരുന്നതായും പുറത്തുവന്നു. പത്തു ദിവസം മോന്‍സന്റെ കലൂരിലെ വീട്ടിൽ താമസിച്ചായിരുന്നു സുധാകരന്റെ ചികിത്സ.

ഇതിനു പുറമെ ചില മാധ്യമങ്ങളെ സാമ്പത്തികമായി സ്വാധിനിച്ച് തന്നെക്കുറിച്ചുള്ള ഫീച്ചർ അവരുടെ വരാന്തപതിപ്പിൽ വരുത്തുകയും ചെയ്തു.

എറണാകുളം ജില്ലയിലെ മുതിർന്ന പല കോൺഗ്രസ് നേതാക്കളുമായും മോന്‍സന്‍ ദൈനംദിനബന്ധം പുലർത്തിയിരുന്നു. കോൺഗ്രസിന് വേണ്ടി വാർത്താചാനലിൽ ചർച്ചയ്ക്ക് വരുന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും തമ്മിൽ അടുത്തബന്ധം പുലർത്തിയിരുന്നു. സുധാകരൻ അടക്കമുള്ള ഉന്നത നേതാക്കളുടെ ബന്ധം ഉപയോഗിച്ചാണ് നേരത്തെ ഉയർന്ന പല പരാതികളും മോന്‍സന്‍ വഴിതിരിച്ചുവിട്ടിരുനത്ത്.