കണ്ണൂര്‍ ഇരിട്ടിയില്‍ പള്ളിയിലേക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടാന കുത്തിക്കൊന്നു. പെരിങ്കിരി ചെങ്ങഴശ്ശേരി സ്വദേശിയും ചിട്ടി കമ്പനി ജീവനക്കാരനുമായ ജസ്റ്റിനെയാണ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിച്ചിട്ടശേഷം കാട്ടാന കുത്തിക്കൊന്നത്. ജസ്റ്റിന് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ ബൈകില്‍ പളളിയില്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന ടിപ്പറും ബൈക്കും ആന ചവിട്ടി നശിപ്പിച്ചു.