നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ്‌ തകര്‍ന്നുവീണ്‌ രണ്ട്‌ തൊഴിലാളികള്‍ മരിച്ചു

0
57

കോഴിക്കോട് തൊണ്ടയാട് നിര്‍മാണത്തിരുന്ന ബഹുനില കെട്ടിടത്തിന്റെ സ്ലാബ് വീണ് രണ്ട് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശികളായ സലീംഖാന്‍ (26), കാര്‍ത്തിക് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് പേരടങ്ങുന്ന തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.

കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്ലാബ് സ്ഥാപിക്കുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു. ഒപ്പമുള്ളറും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട അഞ്ചു തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ കാര്‍ത്തിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സലീം സ്വകാര്യ ആശുപത്രിയിലും മരിച്ചു.

പരിക്കേറ്റ തമിഴ്നാട് സ്വദേശികളായ തങ്കരാജ് (32), ജീവ (22), ഗണേഷ് (32) എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഗണേഷിന്റെ നില ഗുരുതരമാണ്.