“ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്’, വൈറലായി വീഡിയോ

0
47

ഓര്‍ക്കാപ്പുറത്ത് തകർന്നുവീണ മതിലിൽ നിന്നും കുഞ്ഞിനെ സുരക്ഷിതയാക്കിയ അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഐഎഫ്‌എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്’ എന്നാണ് അടിക്കുറിപ്പ്.

വീഡിയോയില്‍ ഒരു അമ്മയും കുഞ്ഞും ഒരു ചുമരിനടുത്ത് ഇരിക്കുന്നത് കാണാം. എന്നാല്‍, പെട്ടെന്ന് മതിൽ വീഴുന്നതാണ് അമ്മ കാണുന്നത്. പെട്ടെന്ന് തന്നെ ആ അമ്മ തന്‍റെ കുഞ്ഞിനെ പൊത്തിപ്പിടിച്ച്‌ പരിക്കേല്‍ക്കാതെ സുരക്ഷിതയാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പിന്നീട്, ആ മതില്‍ അമ്മയുടെ ദേഹത്തേക്ക് വീഴുന്നു. കുഞ്ഞിനെ ഒരു പേരുപോലും ഏൽക്കാതെ സുരക്ഷിതമാക്കുന്നു. നിരവധി പേരാണ് ഇതിനകം വീഡിയോ കണ്ടത്.