തത്തയെ കൂട്ടിലടച്ച്‌ വളര്‍ത്തി; മാള സ്വദേശിക്കെതിരെ വനംവകുപ്പ് കേസെടുത്തു

0
63

തത്തയെ കൂട്ടിലടച്ച്‌ വീട്ടില്‍ വളര്‍ത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ കേസെടുത്തത്. ഫോറസ്റ്റ് വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സര്‍വന്റെ വീട്ടില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തത്തയെ കസ്റ്റഡിയിലെടുത്തു. അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.