പ്രധാനമന്ത്രിയുടെ വാർഷിക വരുമാനത്തിൽ ഒറ്റവർഷം കൊണ്ട് ഉണ്ടായ വർദ്ധനവ് 22 ലക്ഷം രൂപ

0
43

പ്രധാനമന്ത്രിയുടെ വാർഷിക വരുമാനത്തിൽ മുൻവർഷത്തെക്കാൾ ലക്ഷങ്ങളുടെ വർദ്ധനയുണ്ടായതായി ടൈംസ് നൗ റിപ്പോർട്ട്. കഴിഞ്ഞ വർഷം 2.85 കോടിയായിരുന്നു അദ്ദേഹത്തിന്റെ ആസ്‌തിയെങ്കിൽ ഇത്തവണ മാർച്ച് 31 വരെയുള‌ള കണക്കനുസരിച്ച് 3.07 കോടിയായി അത് വർദ്ധിച്ചു. 22 ലക്ഷം രൂപയുടെ വർദ്ധന.

പ്രധാനമന്ത്രിയ്‌ക്ക് ബാങ്കിൽ സമ്പാദ്യമായി 1.5 ലക്ഷം രൂപയാണുള‌ളത്. കൈവശമുള‌ളത് 36,000 രൂപ മാത്രം. എന്നാൽ എസ്.ബി.ഐ ഗാന്ധിനഗർ ബ്രാഞ്ചിലുള‌ള അദ്ദേഹത്തിന്റെ സ്ഥിര നിക്ഷേപത്തിൽ ഉണ്ടായ വർദ്ധനവാണ് വരുമാന വർദ്ധനയ്‌ക്ക് കാരണം. കഴിഞ്ഞവർഷം 1.6 കോടിയായിരുന്നു നിക്ഷേപമെങ്കിൽ ഈ വർഷം മാർച്ച് 31 വരെ ഇത് 1.86 കോടിയായി ഉയർന്നു.

റിപ്പോർട്ട് അനുസരിച്ച സ്റ്റോക്ക് മാർക്കറ്റിലോ മ്യൂച്വൽ ഫണ്ടിലോ മോദിയ്‌ക്ക് നിക്ഷേപമില്ല. ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റിന് 8,93,251 രൂപയും ലൈഫ് ഇൻഷുറൻസ് പോളിസികളിൽ 1,50,957 രൂപയും, എൽ&ടി ഇൻഫ്രാസ്‌ട്രക്‌ചർ ബോണ്ടുകൾ വഴി 20,000 രൂപയും സമ്പാദ്യമുണ്ട്. ഒപ്പം 1.48 ലക്ഷം രൂപയുടെ നാല് സ്വർണ നാണയങ്ങളും ജംഗമവസ്‌തുവായി 1.97 കോടി രൂപയും മോദിക്കുണ്ട്.