ഹര്‍ത്താല്‍: കെഎസ്‌ആര്‍ടിസി നാളെ അവശ്യ സര്‍വീസുകള്‍ മാത്രം

0
49

തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ സാധാരണഗതിയില്‍ സർവീസുകൾ ഉണ്ടാകില്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.
അവശ്യസർവീസുകൾ വേണ്ടിവന്നാല്‍ പൊലീസ് നിർദ്ദേശപ്രകാരവും ആവശ്യം അനുസരിച്ചും മാത്രം നടത്തും.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സർവീസ്.

പ്രധാനറൂട്ടില്‍ പരിമിതമായ ലോക്കല്‍ സർവീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം അയക്കും. വൈകിട്ട് ആറിനുശേഷം ദീര്‍ഘദൂരസർവീസുകൾ ഉണ്ടാവും. തിരക്കനുസരിച്ച് അധികം ദീര്‍ഘദൂരസർവീസുകൾ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളില്‍ ക്രമീകരണം നടത്തിയിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.