“ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞവന്റെ ഗതി കണ്ടില്ലേ”- കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നടന്‍ സന്തോഷ്

0
155

ശബരിമല വിവാദ കാലത്ത് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നടന്‍ സന്തോഷ്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും അതിന് ഭഗവാന്‍ അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്നും സന്തോഷ് പറഞ്ഞു. തൃശൂരിൽ ഹിന്ദു ധര്‍മ ജനജാഗ്രത സദസിൽ സംസാരിക്കുമ്പോഴാണ് സന്തോഷ് സുരേന്ദ്രനെ നിശിതമായി വിമർശിച്ചത്.

‘ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞുവെന്ന് സന്തോഷ് പറഞ്ഞു. ‘ഹിന്ദുവിന്റെ അവസ്ഥക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെയാണ് കൊടുത്തത്.

ഓരോരുത്തരും അനുഭവിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ഒരു നേതാവ് ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞു. ഹിന്ദു സംഘടനകളുടെ തലപ്പത്തെത്തുന്നവര്‍ ലീഡര്‍ ആവുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണ്. കോടാനുകോടി ദൈവങ്ങളുള്ള ഹിന്ദുവിന് ആള്‍ദൈവങ്ങളെ ആവശ്യമില്ലായെന്നും സന്തോഷ് പറഞ്ഞു.