സിലണ്ടര്‍ പൊട്ടിത്തെറിച്ച് ; ഒരാൾക്ക് പരിക്ക് , കടകൾ കത്തിനശിച്ചു

0
110

പാചകവാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. അപകടത്തില്‍ ചായക്കടയുടമ ശാസ്താംമുകള്‍ വീട്ടില്‍ ഇസ്മായില്‍ (58) ന് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് മേല്‍പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടിലായിരുന്നു അപകടം. രാവിലെ കടയിലെത്തിയ ഇസ്മായില്‍ സ്റ്റൗ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു.

ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവിന്റെ അപ്‌ഹോള്‍സ്റ്ററി കടയും ഭാഗികമായി കത്തി നശിച്ചു.ഗ്യാസ് സിലണ്ടര്‍ ലീക്കായതാണ് അപകടത്തിനു കാരണമായത്. പൊട്ടിത്തെറിച്ച സിലണ്ടറിന്റെ ചീളുകള്‍ കാലില്‍ തുളച്ചുകയറിയാണ് ഇസ്മായിലിന് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജീവിന്റൈ കടയില്‍ മാത്രം ഏകദേശം ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം