കണ്ണൂരില്‍ വ്യാപാരസ്ഥാപനത്തിൽ തീപ്പിടിത്തം

0
54

കണ്ണൂര്‍ താണ ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ വൻതീപിടിത്തം. ദേശീയപാതക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലെ ഗാര്‍ഹിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്.

തൊട്ടടുത്തുള്ള കടക്കാരാണ് തീ പിടിക്കുന്നത് കണ്ടത്. കെട്ടിടത്തില്‍ ആളുകളുണ്ടായിരുന്നില്ല. തീപിടിച്ച സ്ഥാപനത്തിന്റെ തൊട്ടുതാഴെയുള്ള ബൈക്ക് ഷോറൂമിലെ സാധനങ്ങൾ മാറ്റിയതും പുതുതായി ആരംഭിക്കാനിരിക്കുന്ന ഇലക്‌ട്രോണിക് കടയുടെ ഗോഡൗണില്‍ സാധനങ്ങള്‍ എത്തിക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു

 

ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.