തിരുവനന്തപുരം ബാംഗ്ലൂർ സ്‌കാനിയ സർവീസ് പുനരാരംഭിച്ചു

0
78

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ സ്‌കാനിയ ബസ്‌ സർവീസ്‌ തുടങ്ങി. പകൽ 2.31ന്‌ പുറപ്പെട്ട്‌ കോട്ടയം–-കോഴിക്കോട്‌–- സുൽത്താൻ ബത്തേരി–- മൈസൂർ വഴി പുലർച്ചെ 5.50ന്‌ ബംഗളൂരുവിലെത്തും. ബംഗളൂരുവിൽനിന്ന്‌ പകൽ ഒന്നിന്‌ പുറപ്പെടുന്ന ബസ്‌ പുലർച്ചെ 4.35ന്‌ തിരുവനന്തപുരത്തെത്തും. ടിക്കറ്റുകൾ online.ksrtc.com വഴി റിസർവ്‌ ചെയ്യാം. കോവിഡ്‌ നിയന്ത്രണങ്ങൾമൂലം നിർത്തിവച്ച സർവീസാണ്‌ പുനരാരംഭിച്ചത്‌.