വി എം സുധീരനും രാജി വെച്ചു, കലാപമടങ്ങാതെ കോൺഗ്രസ്

0
71

പുനഃസംഘടയിൽ തുടങ്ങിയ കലാപം കോൺഗ്രസിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. കെ പി സി സി സെക്രട്ടറിമാരും, പ്രാദേശിക നേതാക്കളും രാജി വെച്ചു പോകുന്നത് തുടരുകയാണ്. കോൺഗ്രസ്സ് ദേശിയ നേതൃത്വത്തെ ഞെട്ടിച്ച് ഏറ്റവുമൊടുവിൽ കോൺഗ്രസ് മുൻ അധ്യക്ഷനും, മുതിർന്ന നേതാവുമായ വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വെച്ചു.കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ടും സുധീരന് അതൃപ്തിയുണ്ട്. വെള്ളിയാഴ്ച രാത്രി കെപിസിസി പ്രസിഡന്റിന് സുധീരന്‍ രാജിക്കത്ത് കൈമാറി. പുതിയ കോൺഗ്രസ് നേതൃത്വത്തിനോടും അതിന്റെ പ്രവർത്തനത്തോടുമുള്ള അതൃപ്തി നേരത്തെ തന്നെ വി എം സുധീരൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് മാറ്റങ്ങളില്ലാതെ കോൺഗ്രസ്സ് മുന്നോട്ടു പോകുകയാണെന്ന് മനസിലായതോടെയാണ് രാജി വെക്കാൻ തീരുമാനിച്ചത്. ഇതോടെ പുനഃസംഘടനയെ തുടർന്നും കോൺഗ്രസിൽ ജനാതിപത്യം നഷ്ടപ്പെട്ടു എന്നും വ്യക്തമാക്കി ഇനിയും രാജികൾ ഉണ്ടായേക്കുമെന്നാണ് വ്യക്തമാകുന്നത്.