സുപ്രീം കോടതി മെയിലിലും മോദിയുടെ ചിത്രം, യാതൊരു ബന്ധവുമില്ലെന്ന് കോടതി, “മോദി പടം ” വീണ്ടും വിവാദം

0
67

സുപ്രീം കോടതിയുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ അസ്സിസ്റ്റൻസ് നൽകുന്നത് എൻ ഐ സി ആണ്. ഡിജിറ്റൽ ഇന്ത്യയുടെ പ്രധാന പങ്കാളിയും ഈ എൻ ഐ സി തന്നെ. കോടതി ഒരു സ്വാതന്ത്രസ്ഥാപനമാണ്. അതിൽ ഒരു തരത്തിലുള്ള വിവേചനങ്ങൾക്കും ഇടം നൽകരുതെന്നും നീതിയും നിയമവും എല്ലാവര്ക്കും തുല്യമായിരിക്കണം എന്നാണ് നമ്മുടെ ഭരണഘടനാ അനുശാസിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിൽ നിന്നുള്ള ഇ മെയിൽ സന്ദേശങ്ങളിൽ മോദിയുടെ ചിത്രം പതിച്ചിട്ടുള്ളതായി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം വന്നത്. കോടതിയിൽ നിന്നുള്ള മെയിൽ സർവീസുകളും എൻ ഐ സി വഴിയാണ് നടക്കുന്നത്. മെയിലിന്റെ ഫൂട്ടർ ആയി മോദിയുടെ ചിത്രമുൾപ്പടെയുള്ള സർക്കാരിന്റെ ഒരു ടാഗ്‌ലൈൻ വെക്കാറുണ്ടായിരുന്നു. സ്വതന്ത്ര കോടതിയെന്ന ആശയത്തിന് ഘടകവിരുദ്ധമായിട്ടാണ് മെയിലിൽ ഈ ചിത്രവും ടാഗ്‌ലൈനും ഉപയോഗിച്ചതെന്നും, ഇനി മേലാൽ സുപ്രീം കോടതിയുടെ മെയിലിൽ ഇതുണ്ടാകരുതെന്നും കോടതി എൻ ഐ സി യോട് ആവശ്യപ്പെടുകയും താക്കീത് നൽകുകയും ചെയ്തു. ചിത്രത്തിന് കോടതിയുമായോ, അതിന്റെ പ്രവർത്തനവുമായോ യാതൊരു ബന്ധവും ഇല്ലെന്നും കോടതി വ്യക്തമാക്കി. മോദിയുടെ ചിത്രം മാറ്റി പകരം ആ സ്‌പേസിൽ കോടതിയുടെ ചിത്രം വെക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു.