Monday
12 January 2026
27.8 C
Kerala
HomeKerala' വിശപ്പ് രഹിത കേരളം' - സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം 28 ന്

‘ വിശപ്പ് രഹിത കേരളം’ – സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം 28 ന്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടൽ  പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ സെപ്റ്റംബർ 28 ഉച്ചയ്ക്ക് 12 ന് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും .

ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് ‘ വിശപ്പ് രഹിത കേരളം’ – സുഭിക്ഷ ഹോട്ടൽ പദ്ധതി.

സുഭിക്ഷ ഹോട്ടലിൽ നിന്നും 20 രൂപ നിരക്കിലാണ് ഉച്ചയൂണ് ആവശ്യക്കാർക്ക് നൽകുന്നത്. ഓരോ ഊണിനും  സബ്സിഡിയായി 5 രൂപ നടത്തിപ്പുകാർക്ക് സർക്കാർ നൽകും . കൂടാതെ മറ്റ് സ്പെഷ്യൽ വിഭവങ്ങളും വിലക്കുറവിൽ ലഭിക്കും.

ശശി തരൂർ എം.പി , മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ ,ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറി ടിക്കാറാം മീണ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി.സജിത് ബാബു തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments