ഇന്ത്യൻ വേദികണ്ട ഏറ്റവും വലിയ ഗായകന്റെ വിയോഗം ഇന്നും ഉൾകൊള്ളാനാകാതെ ആരാധകരും സഹപ്രവർത്തകരും: എസ് പി ബി ഓർമയായിട്ട് ഒരു വർഷം

0
85

മിഴിവുറ്റ ഈണങ്ങളുടെ എസ് പി ബി ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ മായാത്ത അടയാളമായി തങ്ങിനിൽക്കുന്ന ആ ശബ്ദം ഓർമയായിട്ട്, നൊമ്പരപ്പെടുത്തുന്ന ഓർമപ്പെടുത്തലായിട്ട് ഇന്ന് ഒരു വർഷമാകുന്നു.. എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമദിനത്തിൽ കേട്ട് മതിവരാത്ത ഗാനങ്ങൾ അദ്ദേഹത്തെ അനശ്വരനാക്കുന്നു.

കേൾവിക്കാരന്റെ ആത്മവിലലിയുന്ന സംഗീതമായി വേണം എസ് പി ബിയെ തിരിച്ചറിയാൻ. കൊവിഡ്‌ ബാധയ്ക്ക് തൊട്ടു മുൻപ് വരെ സംഗീതലോകത്ത് സജീവമായിരുന്ന ഗായകൻ. ഒത്തൊരുമയോടെ പ്രതിസന്ധികളെ നേരിടണം എന്ന് അവസാനം വരെ പാടി പഠിപ്പിച്ച ഗായകൻ. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് കൊവിഡ് കാലത്ത് റഫീഖ് അഹമ്മദ് എഴുതിയ ഒരു പാട്ടാണ് അദ്ദേഹം അവസാനം പാടിയത്.

16 ഇന്ത്യൻ ഭാഷകളിലായി 40000ത്തിലേറെ പാട്ടുകളാണ് അദ്ദേഹം പാടിയത്.ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ് പി ബിയുടെ പേരിലാണ്. ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്​തും എസ്​.പി.ബി അത്​ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി എട്ടിനായിരുന്നു ആ അത്ഭുത ദിനം. ​ രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതുവരെയാണ്​ കന്നഡസിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്​.

ഒരു ദിവസം 19 പാട്ടുകൾ റെക്കോർഡ് ചെയ്തും, പിന്നീടൊരിക്കൽ ഒരു ദിനം 16 ഹിന്ദി പാട്ടുകൾ റെക്കോർഡ് ചെയ്തുമൊക്കെ എസ് പി ബി സംഗീതപ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.