കെ എസ് ഇ ബി ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

0
66

കെ എസ് ഇ ബി കുമ്പള സെക്ഷൻ ഓഫീസിലെ ലൈൻമാനായ രതീഷ് വി. (42) ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് അന്തരിച്ചു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇലക്ട്രിസിറ്റി വർക്കറായ ശ്രീ. രാഘവൻ പരിക്കുകളോടെ ചികിത്സയിലാണ്.

ജോലി ആവശ്യാർത്ഥം പോകുന്നതിനിടയിൽ മൊഗ്രാലിൽ വെച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന രാഘവന് പരിക്കേറ്റു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ കുമ്പള സെക്ഷൻ പ്രസിഡണ്ട് ആണ് രതീഷ്. പിലിക്കോട് സെക്ഷനിലെ മുൻ ജീവനക്കാരനാണ്. പരേതനായ തെയ്യം കലകാരൻ രാഘവന്റെയും മുഴക്കോത്തെ ജാനകിയിടെയും മകനാണ്. രാജു , രഞ്ജിത്ത് എന്നിവർ സഹോദങ്ങൾ . ഭാര്യ ദിവ്യ (എരിക്കുളം), മക്കൾ ദേവജ്ഞന, വിപഞ്ജിക.