കോണ്‍ഗ്രസ് വിട്ട പി എസ് പ്രശാന്തിന് ഭീഷണി, കയ്യും കാലും തല്ലിയൊടിക്കുമെന്നും ഭീഷണി

0
40

കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന പി എസ് പ്രശാന്തിന് ഫോണിലൂടെ ഭീഷണി സന്ദേശം. അസഭ്യം പറയുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചൊ നിന്റെ കയ്യും കാലും തല്ലിയൊടിക്കും എന്നായിരുന്നു ഭീഷണി. വ്യാഴാഴ്ചയാണ് ഫോണില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഫോണ്‍ നമ്പർ സഹിതം പ്രശാന്ത് അരുവിക്കര പൊലീസില്‍ പരാതി നല്‍കി.