പി എം കെയർ ഫണ്ട് സർക്കാരിന്റെ ഫണ്ടല്ല, സത്യം വെളിപ്പെടുത്തി കേന്ദ്ര സർക്കാർ, അമ്പരപ്പിൽ രാജ്യം

0
92

പ്രൈം മിനിസ്റ്ററുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയേഴ്സ് ഫണ്ട്), ട്രസ്റ്റിന്റെ ഫണ്ട് ഇന്ത്യൻ സർക്കാരിന്റെ ഫണ്ടല്ലെന്നും അതിന്റെ തുക ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്ക് പോകുന്നില്ലെന്നും ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇത്രനാളും പ്രതിസന്ധി ഘട്ടത്തിലുൾപ്പടെ ജനങ്ങൾ ഈ ഫണ്ടിലേക്ക് നിക്ഷേപിച്ച തുക എവിടെ പോയെന്നും എന്തിനാണ് ചിലവഴിച്ചതെന്നുമുള്ള ചോദ്യം ബാക്കിയാവുകയാണ്. സർക്കാർ സത്യവാങ്മൂലം പുറത്ത് വന്നതോടെ രാജ്യം ഒന്നടങ്കം അമ്പരപ്പിലായി.

പി എം കെയേഴ്‌സ് ഫണ്ട് ഒരു സർക്കാർ അധീനതയിലുള്ള സംവിധാനമാക്കണം എന്നും, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരുൾപ്പെടുന്ന ട്രസ്റ്റ് കേന്ദ്ര സർക്കാരിന് അധികാരമുള്ള സ്ഥാപനമാകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത് വന്നത്. ട്രസ്റ്റ് ഒരു “സ്റ്റേറ്റ്” ആണോ അതോ ഭരണഘടനാ ആർട്ടിക്കിൾ 12 പ്രകാരമുള്ള ഒരു അധികാര കേന്ദ്രമാണോ,അതല്ല വിവരാവകാശ നിയമത്തിലെ സെക്ഷൻ 2 (h) പ്രകാരമുള്ള പൊതു അധികാര സ്ഥാപനമാണോ അതല്ല വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 ലെ ( e )( j ) എന്നിവയിലെ വിശദീകരണത്തിൽ ഉൾപ്പെടുമോ എന്നൊന്നും മൂന്നാമതൊരു കക്ഷിയോട് പങ്കുവയ്ക്കാൻ കഴിയുന്ന കാര്യമല്ലെന്നും, താൻ വെറും ഹോണററി അടിസ്ഥാനത്തിലാണ് ട്രസ്റ്റിൽ ജോലി ചെയ്യുന്നതെന്നും, ട്രസ്റ്റിന്റെ ഫണ്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പാനലിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കാറുണ്ടെന്നും അണ്ടർ സെക്രട്ടറി (പിഎംഒ) പ്രദീപ് കുമാർ ശ്രീവാസ്തവ സത്യവാങ്മൂലത്തിൽ മറുപടിയായി വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സംവിധാനമാണ് പി എം കെയേഴ്‌സ് എന്നും, അത് സ്വകാര്യ ട്രസ്റ്റ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാവുകയാണ്. കേന്ദ്ര സർക്കാരിന്റെ കീഴിൽ കൊണ്ട് വന്നു സർക്കാർ സ്ഥാപനമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം അതിനു കഴിയില്ല എന്ന നിലപാടാണ് ഇപ്പോൾ അണ്ടർ സെക്രട്ടറിയുടെ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്ന് ഭീമമായ തുകകൾ പി എം കെയേഴ്‌സ് സംഭാവനയായി വാങ്ങിയിട്ടുണ്ട്. ഇതൊക്കെ സർക്കാരിന്റെ ഖജനാവിലേക്കാണ് പോയതെന്നാണ് ജനങ്ങളുടെ വിശ്വാസം. എന്നാൽ ആസൂത്രിതമായ ചൂഷണമാണ് ബിജെപി സർക്കാർ നടത്തിയതെന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കള്ളപ്രചരണം അഴിച്ചു വിട്ട കേരളത്തിലെ ബിജെപി സംഘപരിവാർ നേതാക്കൾ വായിൽ നാക്കിലത്തെ ഇരിക്കുകയാണ്. പ്രളയത്തിൽ പോലും ധനസഹായം മുടക്കാൻ ശ്രമിച്ച് ഇക്കൂട്ടരുടെ പാർട്ടി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ചു എന്നതാണ് വസ്തുത. പ്രധാനമന്ത്രിയ്ട്ട് ദുരിതാശ്വാസ നിധി പൊളിച്ചാണ് ബിജെപി സർക്കാർ പി എം കെയേഴ്‌സ് എന്ന സംരംഭം കൊണ്ട് വരുന്നത്. കോവിഡ് ആരംഭിച്ചത് മുതൽ വാക്സിനുൾപ്പടെ നൽകാനും മികച്ച ചികിത്സ ലഭിക്കാനും ഫണ്ടിലേക്ക് പണം ഒഴുകിയിരുന്നു എന്നാൽ ഇതെല്ലം സർക്കാർ ഖജനാവിലേക്ക് പോയി ജനങ്ങൾക്ക് ഉപയോഗപ്രദമാകുമെന്നാണ് കരുതിയത്. എന്നാൽ ഫണ്ട് “സ്റ്റേറ്റിന് ” കീഴിലല്ല എന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തന്നെ വെളിപ്പെടുത്തൽ ഇപ്പോൾ ചർച്ചയാകുകയാണ്.