മുസ്ലിംലീഗ് നേതാവ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു

0
41

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറാണ്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാല് പതിറ്റാണ്ടായി ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.