ഇനി മുതല്‍ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ എന്ന പ്രയോഗമില്ല. പകരം ബാറ്റര്‍ എന്ന പൊതുപദമാണ് ഉപയോഗിക്കുക. ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ക്രിക്കറ്റ് സംബന്ധിച്ച നിയമങ്ങളുടെ അവസാന വാക്കായ മാര്‍ലിബണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) ആണ് തീരുമാനമെടുത്തത്. ക്രിക്കറ്റ് പരിഷ്‌കരണ സമിതി ആയ എം.സി.സി ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ് ക്ലബ്ബുമാണ്.
ലിംഗനീതിയിലും ലിംഗസമത്വത്തിലും ലിംഗാവബോധത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന് മാത്രമേ തുല്യത ഉറപ്പ് വരുത്താനാകൂ. ആ നിലയ്ക്ക് രാജ്യാന്തര തലത്തിലെ പുത്തൻ കാൽവെപ്പ് ആണ് ക്രിക്കറ്റിലെ ഈ മാറ്റം. വാക്കുകളിലും വാചകങ്ങളിലുമൊക്കെ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്.