കൈവെട്ടും വധശിക്ഷയും തിരിച്ചു കൊണ്ടുവരും: താലിബാന്‍

0
136

കൈവെട്ടും വധശിക്ഷയും അടക്കം പ്രാകൃതമായ ശിക്ഷാവിധികൾ തിരിച്ചുകൊണ്ടുവരുമെന്ന് അഫ്ഗാൻ നീതിന്യാ മന്ത്രിയും പ്രധാന നേതാവുമായ മുല്ലാ നൂറുദ്ദീന്‍ തുറാബി. കൈവെട്ട് എന്ന ശിക്ഷാ രീതി സുരക്ഷയ്ക്ക് അതി പ്രധാനമാണ്, ഇത്തരം ശിക്ഷകള്‍ക്ക് പ്രതിരോധ സ്വഭാവമാണ് ഉള്ളത്. ഈ ശിക്ഷകള്‍ പരസ്യമായി നടത്തണമോ വേണ്ടയോ എന്ന കാര്യം ക്യാബിനറ്റ് പരിശോധിക്കുകയാണ്- തുറാബി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഞങ്ങളുടെ ശിക്ഷാരീതികള്‍ കണ്ട് എന്തിനാണ് മറ്റുള്ളവര്‍ ഞങ്ങളെ വിമര്‍ശിക്കുന്നത്. മറ്റുള്ളവരുടെ നിയമത്തെക്കുറിച്ചോ ശിക്ഷാരീതികളെ കുറിച്ചോ ഞങ്ങളിക്കാലം വരെ ഒന്നും പറഞ്ഞിട്ടില്ല. അതുപോലെ ഞങ്ങളെന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് ആരും ഞങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ല. ഖുര്‍ആന്‍ അനുശാസിക്കുന്ന നിയമങ്ങളാണ് തങ്ങളുടേതെന്നാണ് തുറാബിയുടെ അവകാശവാദം.

അനിസ്‌ലാമികമായ ഒന്നിനും തങ്ങളുടെ രാജ്യത്തില്‍ സ്ഥാനമില്ല എല്ലാണ് തുറാബിയുടെ നിലപാട്. താലിബാന്റെ മുന്‍കാല ഭരണത്തില്‍ മതപ്രചാരണം മതപരിപാലനം തുടങ്ങിയ മേഖലകളാണ് തുറാബി കൈകാര്യം ചെയ്തിരുന്നത്.