ട്രെയിനിൽ കടത്തിയ 2.17 കോടി രൂപയുടെ സ്വര്‍ണം പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

0
71

മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 2.17 കോടി രൂപയുടെ 4.928 കിലോഗ്രാം സ്വര്‍ണവുമായി രണ്ടു പേര്‍ അറസ്റ്റില്‍. മുംബൈ പാറല്‍ സ്വദേശി ഉത്തം ഖോറെ (32), ബംഗാള്‍ പശ്ചിമ മിഡ്നാപൂര്‍ സ്വദേശി മെനാസ് ജാന (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സംരക്ഷണസേനയാണ് ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ നിന്നും സ്വര്‍ണം പിടിച്ചത്.

മാല, വള എന്നിവ അടക്കമുള്ള 4.721 കിലോഗ്രാം ആഭരണങ്ങളും സ്വിറ്റ്സര്‍ലന്‍ഡ് നിര്‍മിതമായ 207 ഗ്രാം വരുന്ന അഞ്ചു സ്വര്‍ണ ബിസ്കറ്റുകളും ഇവരില്‍ നിന്നു കണ്ടെടുത്തു. കഴിഞ്ഞ മാസം ഹൈദരാബാദ് എയര്‍പോര്‍ട്ട് വഴിയാണ് സ്വര്‍ണബിസ്കറ്റ് കടത്തിയതെന്നും കണ്ടെത്തി.