പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

0
43

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി. കണ്ണൂർ ഏരുവേശിയിൽ ആണ് നടുക്കുന്ന സംഭവം. ചെമ്പേരി മുയിപ്ര സ്വദേശി സതീശൻ (31) മകൻ ധ്യാൻ ദേവ്(8 മാസം) എന്നിവരാണ് മരിച്ചത്.

വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വീട്ടിലുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ചാണ് ഭാര്യ അഞ്ജുവിനെ വെട്ടിയത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ്.