‘ചാനല്‍ അവതാരികയായിരുന്നല്ലോ, മന്ത്രിയായിട്ടും പുട്ടിയടിച്ച് ഇറങ്ങിയിരിക്കുവാ’ ആരോഗ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശം പി.സി. ജോര്‍ജിനെതിരെ കേസ്

0
65

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പരാമര്‍ശം നടത്തിയതിന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പി.സി ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് പി.സി. ജോര്‍ജിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാമെന്നത് വീണാ ജോര്‍ജിന്റെ വ്യാമോഹമാണെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്. ക്രൈം നന്ദകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് മന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.