നൂറുദിന പദ്ധതിയിലുൾപ്പെട്ട നാല് പദ്ധതികളുടെ ഉദ്‌ഘാടനം ഇന്ന്

0
97

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെട്ട നാല് പദ്ധതികളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാച നിർവഹിക്കും. 37.61 കോടി രൂപയുടെ പദ്ധതിയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. വിവിധ മേഖലകളിലാണ് പദ്ധതികൾ തയ്യാറാക്കി പൂർത്തീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം മെഡി. കോളേജിൽ 2 ഐസിയു മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡ്‌ നവീകരിച്ചാണ് രണ്ട്‌ പുതിയ ഐസിയു സജ്ജമാക്കിയത്. മൂന്നാം തരംഗം മുന്നിൽക്കണ്ട്‌ 100 ഐസിയു കിടക്ക ഒരുക്കി. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സക്‌ഷനുണ്ട്. അടിയന്തരഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാം. ആദ്യഘട്ടത്തിൽ 17 വെന്റിലേറ്റർ സ്ഥാപിക്കും.

പൈക സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം,കോന്നിയിൽ മരുന്നു പരിശോധനാ ലബോറട്ടറി,  വനിതാ ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തിൽ നടപ്പാക്കിയ ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലയിലും വ്യാപിപ്പിക്കുന്നു. ഗർഭാവസ്ഥമുതൽ കുട്ടിക്ക്‌ രണ്ട്‌ വയസ്സ്‌ തികയുന്നതുവരെയുള്ള ആദ്യ 1000 ദിവസം അതീവ പ്രാധാന്യമുള്ള പരിചരണം ഉറപ്പാക്കുന്ന പദ്ധതിയുടെ എല്ലാ ജില്ലകളിലുമുള്ള പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു.

രണ്ടര കോടി രൂപയിലധികമാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂളുകൾ, റോഡുകൾ, വീടുകൾ, മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ എന്നിവയും സർക്കാർ നാടിന് സമർപ്പിച്ചിരുന്നു.