എറണാകുളം-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കൽ സ്ഥലമേറ്റെടുക്കൽ ഒക്ടോബറിൽ ആരംഭിക്കുന്നു

0
102

ഒക്ടോബർ മാസത്തോടെ പാത ഇരട്ടിപ്പിക്കലിനുള്ള സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കാനാണ് കലക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഇതിനായി റവന്യു വകുപ്പും റെയിൽവേയും സംയുക്തമായി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി.എറണാകുളം ജില്ലയിൽ നാല് വില്ലേജുകളിലായി 5.87 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. എറണാകുളം വില്ലേജിൽ 0.25 ഹെക്ടർ, എളംകുളം വില്ലേജിൽ 1.82 ഹെക്ടർ, മരട് വില്ലേജിൽ 1.21 ഹെക്ടർ, കുമ്പളം വില്ലേജിൽ 2.59 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി എടുക്കുന്നത്.

ആദ്യഘട്ടം എന്ന നിലയിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുകയാണ് ലക്‌ഷ്യം, ഈ നടപടി സെപ്റ്റംബർ മാസം മുപ്പതിന് മുൻപ് പൂർത്തിയാക്കും. തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ ആരംഭിക്കും.എറണാകുളം അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കുന്നത് നിലവിൽ ട്രെയിൻ ഗതാഗത പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും.