വേണുവിനെതിരെ നിയമനടപടി വേണം, പ്രതിഷേധം ശക്തമാക്കി സോഷ്യൽ മീഡിയ

0
116

മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും അവതാരകനുമായിരുന്ന, മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ. സ്വന്തം സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്ന് സ്ഥാപനം വേണുവിനെ പുറത്താക്കിയെങ്കിലും മാധ്യമപ്രവർത്തകൻ എന്ന പ്രിവിലേജ് ഉപയോഗിച്ച് നിയമനടപടിയിൽ നിന്ന് രക്ഷപ്പെടുകയാണ് വീണുവെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി.

സ്ത്രീസുരക്ഷയ്ക്കുവേണ്ടി പല ചർച്ചകളും നയിച്ച വേണുവിൽ നിന്നും ഇത്തരത്തിൽ ഒരു പ്രവൃത്തി ഉണ്ടായിട്ടും എന്താണ് നിയമനടപടി സ്വീകരിക്കാൻ സ്ഥാപനം തയ്യാറാകാത്തത് എന്നും പ്രതിഷേധക്കാർ ആരായുന്നു. സമൂഹത്തിലെ ഇത്തരം തിന്മകൾക്കെതിരെ ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന മാധ്യമങ്ങൾ പോലും ഗുരുതരമായ ഈ വിഷയത്തെ ചർച്ച പോലും ചെയ്യുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ചുവയോടുയുള്ള വേണുവിന്റെ സമീപനം മറ്റേതൊരു മേഖലയിലും എന്ന പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് എന്നും സോഷ്യൽ മീഡിയ വിമർശിച്ചു.

നൽകുന്ന വാർത്തകൾക്കും, എടുക്കുന്ന നിലപാടുകൾക്കും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് വീണ്ടും വീണ്ടും അടിവരയിടുകയാണ് ഈ വിഷയത്തിൽ സ്ഥാപനത്തിന്റെ നിലപാടെന്നും, ഒരു പുറത്താക്കൽ കൊണ്ട് തീരുന്നതല്ല വിഷയമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും വേണുവിന്റെ തന്നെ ചർച്ചകളുടെ ആമുഖങ്ങളും, ട്രോളുകളും നിരത്തി വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഉയരുന്നത്.